തിരുവനന്തപുരം കഴക്കൂട്ടത്ത് കള്ളനോട്ടുമായി അതിഥി തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി പ്രേംകുമാർ ബിസ്വാസ് ആണ് കഴക്കൂട്ടം പൊലീസിൻ്റെ പിടിയിലായത്. കഴക്കൂട്ടം കരിയിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്. 29,000 രൂപയുടെ കള്ളനോട്ടുകൾ ആണ് കണ്ടെത്തിയത്. എല്ലാം 500ന്റെ നോട്ടുകളാണ്. ഡാൻസാഫ് സംഘം ലഹരി ഇടപാട് സംശയിച്ച് നടത്തിയ പരിശോധനയിലാണ് കള്ള നോട്ടുകൾ കണ്ടെത്തിയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്താലെ നോട്ടിൻ്റെ ഉറവിടവും കണ്ണികളെയും കുറിച്ച് മനസ്സിലാക്കാൻ കഴിയൂ എന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
കഴക്കൂട്ടത്ത് കള്ളനോട്ടുമായി അതിഥി തൊഴിലാളി അറസ്റ്റിൽ

