Site iconSite icon Janayugom Online

എഎസ്ഐയ്ക്ക് നേരേ അതിഥി തൊഴിലാളിയുടെ ആക്രമണം; കല്ലെറിഞ്ഞ് തല പൊട്ടിച്ചു

തൃക്കാക്കരയില്‍ എഎസ്ഐയെ അതിഥി തൊഴിലാളി ആക്രമിച്ചു. തൃക്കാക്കര എഎസ്ഐ. ഷിബിയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഹിമാചല്‍ പ്രദേശ് സ്വദേശി ധനഞ്ജയിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ധനഞ്ജയിൻ മദ്യപിച്ച് അക്രമാസക്തനായി എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എ.എസ്.ഐ.യും സംഘവും സംഭവസ്ഥലത്തെത്തിയത്. ഇതിനുപിന്നാലെയാണ് അക്രമി കല്ലുകൊണ്ട് എഎസ്ഐയുടെ തലയ്‌ക്കെറിഞ്ഞത്. പരിക്കേറ്റ എഎസ്ഐയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. എഎസ്ഐയുടെ തലയ്ക്ക് ഏഴു തുന്നലുണ്ട്.

Exit mobile version