Site iconSite icon Janayugom Online

അതിഥി തൊഴിലാളി ശുചിമുറിയിൽ പ്രസവിച്ച ഇരട്ടക്കുട്ടികൾ മരിച്ചു

ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയിൽ അതിഥി തൊഴിലാളിയായ യുവതി മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികൾ മരിച്ചു. മധ്യപ്രദേശ് സ്വദേശിനി അനുരാധയാണ്(19) വയറുവേദനയെ തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയിലെത്തിയതിന് പിന്നാലെ ശുചിമുറിയിൽ വെച്ച് പ്രസവിച്ചത്. ആറ് മാസം ഗർഭിണിയായിരുന്ന അനുരാധ ശുചിമുറിയിൽ വെച്ച് ആദ്യം ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഉടൻതന്നെ ആശുപത്രി ജീവനക്കാർ ഇവരെ ശുചിമുറിയിൽ നിന്ന് മാറ്റി പരിചരണം നൽകുമ്പോൾ യുവതി രണ്ടാമതും ഒരു ആൺകുഞ്ഞിനെ കൂടി പ്രസവിക്കുകയായിരുന്നു. 

പ്രസവിച്ച ഉടൻ രണ്ട് കുട്ടികൾക്കും ചലനം ഉണ്ടായിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം അമ്മയെയും കുഞ്ഞുങ്ങളെയും വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. എന്നാൽ, ആശുപത്രിയിൽ എത്തുന്നതിനു മുൻപുതന്നെ രണ്ട് കുട്ടികളും മരണപ്പെട്ടു. നിലവിൽ അനുരാധ തേനി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ കുട്ടികളുടെ മരണത്തിൽ അസ്വാഭാവികതകളൊന്നും ഇല്ലെന്നാണ് വിവരം.

Exit mobile version