അതിഥി തൊഴിലാളിയുടെ ഉറക്കത്തില്‍ വെട്ടിലായി പ്രദേശവാസികള്‍. നെടുങ്കണ്ടത്താണ് അതിഥി തൊഴിലാളിയുടെ ഉറക്കം നാട്ടുകാരുടെ മൊത്തം ഉറക്കം കെടുത്തിയത്. വാഹനങ്ങള്‍ ചീറിപായുന്ന മൂന്നാര്‍-കുമളി സംസ്ഥാനപാതയിലാണ് ഇയാള്‍ കിടന്നുറങ്ങിയത്. രാത്രിയില്‍ സീബ്രാലൈന് കുറുകെ കിടന്നുറങ്ങുന്നയാളെ കണ്ട നാട്ടുകാര്‍ പിടിച്ചുമാറ്റി കിടത്തുവാന്‍ പോയെങ്കിലും ഭയം കാരണം അടുത്തില്ല. ഒടുവില്‍ നെടുങ്കണ്ടം പൊലീസിനെ സമീപിച്ചു. പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ സ്ഥലം വിട്ടുവെന്നും നാട്ടുകാര്‍ പറയുന്നു.
English Summary: Guest worker lying on the road in Jagathy model Idukki
You may like this video also