Site iconSite icon Janayugom Online

മാൻ ഇറച്ചിക്ക് നല്ല രുചിയാണ്; വന്യമൃഗങ്ങളെ വേട്ടയാടുന്നതരത്തിൽ പരാമർശം നടത്തിയ ഗൈഡിന് സസ്പെൻഷൻ

ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ മൃഗങ്ങളുടെ മാംസത്തിന്റെ രുചിയെക്കുറിച്ച് വിവാദപരമായ പരാമർശം നടത്തിയതിനും പരിസ്ഥിതി മലിനമാക്കിയതിനും ടൂറിസ്റ്റ് ഗൈഡിന് സസ്പെൻഷൻ. ടൂറിസ്റ്റുകളെ ​ഗൈഡ് ചെയ്യുന്നതിനിടെയാണ് ഇയാൾ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്.

ജിം കോർബറ്റ് ദേശീയോദ്യാനത്തിലെ ഒരു സഫാരി റൈഡിനിടെയാണ് സംഭവം. മാൻ ഇറച്ചിക്ക് നല്ല രുചിയാണ് എന്ന തരത്തിലുള്ള വിചിത്രമായ പരാമർശം നടത്തുകയായിരുന്നു. വന്യമൃഗങ്ങളെ വേട്ടയാടുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഈ പരാമർശം വനം-വന്യജീവി നിയമങ്ങൾക്ക് വിരുദ്ധവും ആശങ്കയുണ്ടാക്കുന്നതുമാണ്. കൂടാതെ വന്യജീവി സങ്കേതത്തിനുള്ളിൽ മാലിന്യം വലിച്ചെറിഞ്ഞതായും ഇയാൾക്കെതിരെ ആരോപണമുണ്ട്. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഉദ്യോഗസ്ഥർ ഗൈഡിനെതിരെ ഉടനടി നടപടിയെടുത്തു.

വന്യജീവികളുടെ സംരക്ഷണത്തിന് വിരുദ്ധമായ പരാമർശങ്ങൾ നടത്തിയതിന് ഇയാളെ ഗൈഡ് പദവിയിൽ നിന്ന് വിലക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. വന്യജീവി സങ്കേതത്തിലെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും കോർബറ്റ് അധികൃതർ വ്യക്തമാക്കി.

Exit mobile version