ഗുജറാത്ത്നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ബിജെപിയെ സംബന്ധിച്ച് ഏറ്റവും ആശങ്കയിലാണ്. സംസ്ഥാനത്ത്നിലനില്‍ക്കുന്ന ഭരണവിരുദ്ധതരംഗവും,പാര്‍ട്ടിയിലെ വിമതശല്യവും ബിജെപിനേതൃത്വത്തെ തെല്ലൊന്നുമല്ലഅലോരസപ്പെടുത്തുന്നത്. പ്രധാനമന്ത്രിനരേന്ദ്രമോഡി തന്നെ നേരിട്ട് മുപ്പതോളം റാലികളിലാണ് പങ്കെടുക്കുന്നത്.
അമിത്ഷാസംസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനം നടത്തുന്നത്.മുമ്പെങ്ങുമില്ലാത്ത വിധമാണ് ബിജെപി പ്രചരണം നടത്തുന്നത്.ഭരണം കൈവിട്ടുപോകുമെന്ന ഭയം ശരിക്കും പാര്‍ട്ടി നേതൃത്വത്തിനുണ്ട്. അതുപോലെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് നേതൃ ബാഹുല്യം അലട്ടുന്നു.പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചുവിജയിക്കുന്നവര്‍ ബിജെപിയില്‍ ചേക്കേറുന്നത് നിത്യസംഭമായത് കോണ്‍ഗ്രസിനോട് ജനങ്ങള്‍ക്ക് വിശ്വസമില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു.
ഇത്തവണ ശക്തമായ സാന്നിധ്യവുമായി ആംആദ്മിപാര്‍ട്ടിയും ഉണ്ട്. എന്നാല്‍ അവര്‍ആരുടെ വോട്ട് ആണ് കൊണ്ടുപോകുന്നതെന്ന ഭയവും ബിജിപിക്കം, കോണ്‍ഗ്രസിനുമുണ്ട്. 182 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 1, 5 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ 89 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തില്‍ 93 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി ജെ പി 182 സീറ്റിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് 179 സീറ്റിലും ആം ആദ്മി 181സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എം 13 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.
ബിജെപി ഉയര്‍ത്തുന്ന ഹൈന്ദവവര്‍ഗ്ഗീയതയുടെമറ്റൊരുരൂപമായിട്ടാണ്ആപ്പ്ഗുജറാത്തിലുംപ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന് ഒരുകാലത്ത് ഏറ്റവും ശക്തമായ സംഘടനാസ്വാധീനമുള്ള സംസ്ഥാനമായിരുന്നു ഗുജറാത്ത്. എന്നാല്‍ മോഡിയുടെ വരവോടെ ആണ് അതിന് മാറ്റം ഉണ്ടായത്. 2001 മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോഡി.
എന്നാല്‍ 2014 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പോടെമോഡിദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റുകയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.എട്ട് വര്‍ഷമായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണ് മോഡി പ്രധാനമന്ത്രിയായതോടെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തും മാറ്റം വന്നു. ഗുജറാത്തിന്റെ 14-ാമത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കവെയാണ് മോഡി പ്രധാനമന്ത്രിയാകുന്നത്.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മൂന്ന് പേരെയാണ് ബിജെപി ഗുജറാത്ത് മുഖ്യമന്ത്രിയായി പരീക്ഷിച്ചത്. ആനന്ദിബെന്‍പട്ടേല്‍, വിജയ്രൂപാനി, ഭൂപേന്ദ്രപട്ടേല്‍ എന്നിവരാണ് അവര്‍.ഗുജറാത്തിന്റെ 17-ാമത് മുഖ്യമന്ത്രിയായി 2021 സെപ്തംബര്‍13മുതല്‍ ഭൂപേന്ദ്ര പട്ടേല്‍ തെരഞ്ഞെടുക്കപ്പെട്ടു.
English Summary:
Gujarat Assembly Elections; BJP is worried about anti-government and rebel disturbances
You may also like this video: