Site iconSite icon Janayugom Online

ബിജെപി ഭരണത്തിൽ ഗുജറാത്ത്‌ പിറകോട്ട്‌ , സാമൂഹ്യസൂചികകളിൽ ഇടിവ്‌

ശിശുമരണ നിരക്ക്‌ അടക്കമുള്ള സാമൂഹ്യസൂചികകളിൽ 15 വർഷക്കാലയളവിൽ ഗുജറാത്ത്‌ പിറകോട്ടുപോയതായി റിപ്പോർട്ട്‌.ദേശീയ കുടുംബാരോഗ്യ സർവേ, കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം, നിതി ആയോഗ്‌ റിപ്പോർട്ടു പ്രകാരം ​ഗുജറാത്തിന്റെ പ്രകടനം മോശമായികൊണ്ടിരിക്കുന്നു. സംസ്ഥാനം 1998 മുതൽ ബിജെപിയാണ്‌ ഭരിക്കുന്നത്.

സ്‌കൂളിൽ പോകാൻ അവസരം ലഭിച്ച സ്‌ത്രീകളുടെ എണ്ണത്തില്‍ ​ഗുജറാത്തില്‍ വലിയ കുറവുണ്ടായി. ഈ രം​ഗത്ത് കേരളമാണ് ഒന്നാമത്‌. 2005–06ൽ പട്ടികയിൽ 15-ാമതായിരുന്ന ഗുജറാത്ത് 2020–21 ല്‍19-ാം സ്ഥാനത്തായി.പ്രായപൂർത്തി എത്തുംമുമ്പേ വിവാഹിതരാകേണ്ടി വരുന്ന സ്‌ത്രീകളുടെ എണ്ണം ​ഗുജറാത്തില്‍ കൂടി. ഏറ്റവും കുറവ് ഹിമാചലിലും കേരളത്തിലും. ശിശുമരണ നിരക്കിൽ ഗുജറാത്ത്‌ 19-ാം സ്ഥാനത്താണ്‌. ഏറ്റവും കുറവ്‌ കേരളത്തില്‍. 

കുട്ടികളുടെ വളർച്ചമുരടിപ്പിൽ ​ഗുജറാത്ത് 26-ാമതും പോഷകാഹാരക്കുറവിൽ 29-ാമതുമാണ്‌. ശുചിത്വ സൂചികയിൽ പതിനെട്ടാമതും. ഈ പട്ടികയിലും ഒന്നാമത്‌ കേരളം തന്നെ. ഉന്നതവിദ്യാഭ്യാസ പ്രവേശന നിരക്കിൽ 23-ാം സ്ഥാനവും പ്രാഥമിക വിദ്യാഭ്യാസ പ്രവേശന നിരക്കിൽ 21-ാമതും ഹയർസെക്കൻഡറി പ്രവേശന നിരക്കിൽ 24-ാം സ്ഥാനത്തുമാണ്‌ ഗുജറാത്ത്.

മനുഷ്യവികസന സൂചികയിൽ 16–-ാമത്‌ മാത്രം. ഒന്നാമത്‌ കേരളം. ഏറ്റവുംഅപകടകരമായമാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനവും ഗുജറാത്തുതന്നെ.പ്ലാസ്റ്റിക്‌ മാലിന്യ ഉൽപ്പാദനത്തിൽ സംസ്ഥാനങ്ങളുടെ പട്ടികയിൽ 27-ാമതും മലിനജല ശുചീകരണ മാനദണ്ഡങ്ങൾ പിന്തുടരുന്ന വ്യവസായങ്ങളുടെ പട്ടികയിൽ 24-ാമതുമാണ്‌.

Eng­lish Summary:
Gujarat backs down under BJP rule, decline in social indices

You may also like this video:

Exit mobile version