ബിബിസിക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഗുജറാത്ത് സർക്കാരിന്റെ പ്രമേയം. ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററി രാജ്യത്തിനു വേണ്ടി ജീവൻ മാറ്റിവച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മാത്രമല്ല രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പ്രമേയം ചൂണ്ടിക്കാട്ടുന്നത്. 2023 ജനുവരിയിലായിരുന്നു ‘ഇന്ത്യ; ദി മോഡി ക്വസ്റ്റിൻ’ എന്ന ഡോക്യുമെന്ററി ബിബിസി പുറത്തിറക്കിയത്. 2002ൽ നടന്ന ഗുജറാത്ത് കലാപമായിരുന്നു പശ്ചാത്തലം. ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്ക് കലാപത്തിലുള്ള പങ്കും സുപ്രീം കോടതി അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയതുമെല്ലാം ഡോക്യുമെന്ററിയിൽ പരാമർശിച്ചിരുന്നു.
ഡോക്യുമെന്ററി പ്രത്യേക അജണ്ട മുൻനിർത്തിയുള്ളതാണെന്നായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമർശം. മഡോയുള്‍പ്പെടെ ബിജെപി നേതൃത്വവും കേന്ദ്രമന്ത്രിമാരും ഡോക്യുമെന്ററിക്കെതിരെ രംഗത്തുവന്നിരുന്നു. പലയിടത്തും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. ഡോക്യുമെന്ററി പ്രദര്‍ശനം നടന്ന ഇടങ്ങളിലും കലാപന്തരീക്ഷം സൃഷ്ടിച്ചു. പ്രതികാരമെന്നോണം ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡുകള്‍ നടന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിമര്‍ശനവും ഉണ്ടായി. പ്രതിരോധമെന്നോണമാണ് ഗുജറാത്ത് മന്ത്രിസഭ പ്രമേയവുമായി ബിബിസിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.
ഗുജറാത്ത് മന്ത്രി ഹർഷ് സംഘ്വിയാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ച വ്യക്തിയാണ് മോഡി. രാജ്യദ്രോഹ ശക്തികൾക്ക് മോഡി ശക്തമായ മറുപടി നൽകി. അന്താരാഷ്ട്ര തലത്തിൽ വരെ ഇന്ത്യയുടെ നിലവാരം ഉയർത്തിയെടുക്കാൻ പ്രയത്നിച്ചുവെന്നും സംഘ്വി പ്രമേയത്തിലൂടെ മോഡിയെ പ്രശംസിക്കുകയും ചെയ്തു.
English Sammury: gujarat government passes resolution against bbc documentary