സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പി (മുഹമ്മദ് നിഹാൽ) കസ്റ്റഡിയിൽ. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റല്‍ ആണ് ചൂണ്ടിയത്. തുടര്‍ന്ന് പൊലീസ് പിടികൂടി. വടകര‑കൈനാട്ടി ദേശീയപാതയില്‍ മുഹമ്മദ് നിഹാലിന്റെ കാർ സ്വകാര്യ ബസിൽ ഉരഞ്ഞിരുന്നു. ഇതേതുടർന്ന് ബസിലെ തൊഴിലാളികളുമായി ഉണ്ടായ തർക്കത്തിലാണ് മുഹമ്മദ് നിഹാല്‍ തോക്ക് ചൂണ്ടിയത്. കാറുമായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികൾ തടഞ്ഞ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോഗർ തൊപ്പി കസ്റ്റഡിയിൽ

