Site iconSite icon Janayugom Online

സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി അന്തരിച്ചു

പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി (47) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ആശ്രമവളപ്പിൽ നടക്കും. ദീര്‍ഘനാളായി ഉദരസംബന്ധമായ രോഗങ്ങളാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കൃഷ്ണൻകുട്ടിയും ലതികയുമാണ് മാതാപിതാക്കൾ. അമ്മയോടൊപ്പം ബാല്യകാലം മുതൽ ആശ്രമത്തിൽ അന്തേവാസിയായിരുന്നു ഗുരുമിത്രൻ ജ്ഞാനതപസ്വി. വിദ്യാഭ്യാസത്തിനുശേഷം ആശ്രമ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2002 ലാണ് സന്യാസം സ്വീകരിച്ചത്. തുടര്‍ന്ന് ദീര്‍ഘകാലം ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിന്റെ ചുമതല വഹിച്ചു. 2011 മുതല്‍ ആശ്രമം ഡയറക്ടര്‍ ബോര്‍ഡിലെത്തുകയും ജോയിന്റ് സെക്രട്ടറിയാവുകയും ചെയ്തു.

2019 മുതല്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയായും ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളജിന്റെ മാനേജരായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

മുഖ്യമന്ത്രി അനുശോചിച്ചു

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

സ്പീക്കര്‍ അനുശോചിച്ചു

സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ വിയോഗത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചനം രേഖപ്പെടുത്തി. കരുണാകരഗുരു മുന്നോട്ടുവച്ച ആത്മീയദര്‍ശനങ്ങള്‍ പിന്‍പറ്റി ശാന്തിഗിരി ആശ്രമത്തിന്റെ വളര്‍ച്ചയ്ക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടേതെന്ന് സ്പീക്കര്‍ പറഞ്ഞു.

Eng­lish Sam­mury: san­thi­giri ashram orga­niz­ing sec­re­tary swa­mi gurumithran jnana tha­paswi passed away

Exit mobile version