Site iconSite icon Janayugom Online

ഗ്യാൻവ്യാപി വിഷയം; സർവേ ദൃശ്യങ്ങൾ പുറത്തുവിടരുതെന്ന് വാരാണസി കോടതി

ഗ്യാൻവാപി മസ്ജിദിലെ സർവേ ദൃശ്യങ്ങൾ അനുമതിയില്ലാതെ പ്രദർശിപ്പിക്കരുതെന്ന് വാരാണസി ജില്ലാ കോടതിയുടെ നിർദ്ദേശം. ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്ന് മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതി നിര്‍ദ്ദേശം. കോടതി നിർദ്ദേശപ്രകാരം കക്ഷികൾക്ക് നല്കിയ ദൃശ്യങ്ങളാണ് ഇന്നലെ മാധ്യമങ്ങളിൽ പ്രചരിച്ചത്.

ദൃശ്യങ്ങൾ പുറത്തുവിടരുതെന്ന നിർദ്ദേശം സുപ്രീം കോടതി നേരത്തെ നല്കിയിരുന്നു. ഇതിനു വിരുദ്ധമായാണ് ദൃശ്യം പ്രചരിപ്പിച്ചതെന്ന് മസ്ജിദ് കമ്മിറ്റി കോടതിയില്‍ പറഞ്ഞു. മസ്ജിദ് അടച്ചു പൂട്ടണം എന്ന ഹർജി വാരാണസി ഫാസ്റ്റ് ട്രാക്ക് കോടതി അടുത്ത മാസം എട്ടിലേക്ക് മാറ്റി.

എതിർകക്ഷികളുടെ നിലപാട് കേട്ട ശേഷമേ തീരുമാനം എടുക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. മസ്ജിദിനുള്ളിൽ പ്രാർത്ഥനയ്ക്ക് അനുവാദം തേടിയുള്ള ആദ്യ ഹർജി ജൂലൈ നാലിലേക്ക് ജില്ലാ കോടതി നേരത്തെ മാറ്റിയിരുന്നു.

Eng­lish sum­ma­ry; gyan­vyapi masjid case visu­als should not be released instructs varanasi court

You may also like this video;

Exit mobile version