Site iconSite icon Janayugom Online

ഡൽഹിയില്‍ ജിം ഉടമയെ ആള്‍ക്കൂട്ടം കു ത്തി ക്കൊ ന്നു; മുഖത്ത് 21 തവണ കുത്തിയതായി റിപ്പോര്‍ട്ട്

വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിൽ 28 കാരനായ ജിം ഉടമയെ ഒരു സംഘം ആളുകൾ കുത്തിക്കൊന്നു. ടൂർ, ട്രാവൽ ബിസിനസ്സ് നടത്തിയിരുന്ന പ്രേം എന്ന സുമിത് ചൗധരിയാണ് ബുധനാഴ്ച രാത്രി ഗാമ്രി എക്സ്റ്റൻഷനിലെ വീടിന് പുറത്തുവച്ച് കൊല്ലപ്പെട്ടത്. വീടിനുപരിസരത്തുവച്ച് പരിസരവാസികളുമായി തര്‍ക്കമുണ്ടായതിനുപിന്നാലെയാണ് ആക്രമിക്കപ്പെട്ടത്. 

ചൗധരിയെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പ്രതികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Gym own­er stabbed to death by mob in Del­hi; He was report­ed­ly stabbed 21 times in the face

You may also like this video

YouTube video player
Exit mobile version