എച്ച് വൺ ബി വിസ അപ്പോയിന്റ്‌മെന്റുകൾ വൈകുന്നതിലും റദ്ദാക്കുന്നതിലും അമേരിക്കയെ ശക്തമായ ആശങ്ക അറിയിച്ച് ഇന്ത്യ. വിസയുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരന്മാരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ ഇടപെട്ടത്.
വിസ അനുവദിക്കുന്നത് അമേരിക്കയുടെ പരമാധികാര പരിധിയിൽ വരുന്ന കാര്യമാണെങ്കിലും, നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ന്യൂഡൽഹിയിലെയും വാഷിങ്ടൺ ഡി സിയിലെയും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എച്ച് വൺ ബി വിസ: ആശങ്കയറിയിച്ച് ഇന്ത്യ

