തൃശൂർ കുന്നംകുളത്ത് ചിറളയം പൂരത്തിനിടെ സംഘർഷം. 5 പേർക്ക് വെട്ടേറ്റു. ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ചിറയം സ്വദേശി ചെറുശ്ശേരി വീട്ടിൽ 39 വയസ്സുള്ള ഷൈൻ സി ജോസ്, ചിറളയം സ്വദേശി ലിയോ, വൈശേരി സ്വദേശികളായ ജിനീഷ് രാജ്, ജെറിൻ, നെബു എന്നിവർക്കാണ് വെട്ടേറ്റത്. രണ്ട് പൂരാഘോഷ കമ്മിറ്റികൾ തമ്മിൽ തർക്കം നിലനിന്നിരുന്നു.
ആഘോഷങ്ങൾ അമ്പലത്തിനു മുൻപിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary: hacked five people thrissur
You may also like this video