Site iconSite icon Janayugom Online

ഹജ്ജ് എംബാർക്കേഷൻ പോയിന്റെ കണ്ണൂരിൽ തുടങ്ങണം: മന്ത്രി വി അബ്ദ്ദുറഹിമാൻ

കണ്ണൂർ എയർപോർട്ടിൽ ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ്- വഖഫ്-ഹജ്ജ് ‑സ്പോർട്സ്
മന്ത്രി വി അബ്ദ്ദുറഹിമാൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായും കേന്ദ്ര വനിത‑ശിശുവികസന- ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയുമായും ഡൽഹിയിൽ ഇരുവരുടെയും ഓഫീസിൽ കൂടിക്കാഴ്ച നടത്തി. 

മലബാറിൽ നിന്നാണ് കൂടുതൽ ഹജ്ജ് തീർത്ഥാടകർ ഉള്ളത്. ഹജ്ജ് ഹൗസ് പ്രവർത്തിക്കുന്നത് കോഴിക്കോടാണ്. ഈ വർഷത്തെ ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് കൊച്ചിയിലായിരുന്നു. അത് മലബാറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കി. അടുത്ത ഹജ്ജ് തീർത്ഥാടന കാലത്തിന് മുമ്പേ കോഴിക്കോട് എയർപോർട്ടിലുള്ള ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് നിലനിർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വലിയ യാത്ര വിമാനങ്ങൾക്ക് കണ്ണൂർ, കോഴിക്കോട് എയർപോർട്ടുകളിൽ ഇറങ്ങുന്നതിനുള്ള അനുമതിയും കോഴിക്കോട് എയർപോർട്ടിൻ്റെ വികസനപ്രവർത്തനങ്ങളും റൺവേയുടെ നീളം വർദ്ധിപ്പിക്കുന്നതിനുള്ള അനുമതിയും മന്ത്രി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish Summary:Hajj embarka­tion point should start from Kan­nur: Min­is­ter V Abdurrahman
You may also like this video

Exit mobile version