Site icon Janayugom Online

ശുഭ്മാന്‍ ഗില്ലിനു അര്‍ധ സെഞ്ച്വറി

ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനു അര്‍ധ സെഞ്ച്വറി നേട്ടം. ലോകകപ്പിലെ ആദ്യ അര്‍ധ ശതകമാണ് താരം നേടിയത്. പിന്നാലെ ഗില്‍ പുറത്താകുകയും ചെയ്തു. 257 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെന്ന നിലയിലാണ്. 

ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ രോഹിത് ഗില്‍ സഖ്യം 88 റണ്‍സെടുത്തു. 40 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം രോഹിത് 48 റണ്‍സെടുത്താണ് മടങ്ങിയത്. 

അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം ഗില്‍ 55 പന്തില്‍ 53 റണ്‍സുമായി മടങ്ങി. 36 റണ്‍സുമായി വിരാട് കോഹ്‌ലിയും, 6 റണ്ണുമായി ശ്രേയസ് അയ്യരുമാണ് നിലവില്‍ ക്രീസിലുള്ളത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് എടുത്തത്. ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Eng­lish Summary:Half cen­tu­ry for Shub­man Gill
You may also like this video

Exit mobile version