ഡൽഹിയിലെ ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് റിസർച്ചിലെ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട ലൈംഗിക പീഡനക്കേസിൽ നിര്‍ണായക വഴിത്തിരിവ്. കേസില്‍ സ്വയം പ്രഖ്യാപിത ആൾ ദൈവമായ സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ (പാർത്ഥസാരഥി) മൂന്ന് വനിതാ ജീവനക്കാരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.അസോസിയേറ്റ് ഡീൻ ശ്വേത ശർമ, എക്സിക്യൂട്ടീവ് ഡയറക്ടർ ഭാവന കപിൽ, സീനിയർ ഫാക്കൽറ്റി കാജൽ എന്നിവരാണ്
പാർത്ഥസാരഥിയുടെ നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നത്. അച്ചടക്കത്തിന്റെയും കൃത്യനിഷ്ഠയുടെയും മാര്‍ക്കിന്റെയും കാര്യങ്ങള്‍ കാട്ടി വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുകയും സമ്മർദം ചെലുത്തുകയും ചെയ്തിരുന്നെന്നും ചോദ്യം ചെയ്യലിൽ അറസ്റ്റിലായ പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.കുറ്റകൃത്യം മറച്ചുവയ്ക്കൽ, പരാതിക്കാരെ ഭീഷണിപ്പെടുത്തൽ, തെളിവുകൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ എന്നിവയാണ് മൂന്ന്പേര്‍ക്കെതിരെയും ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായത്.പ്രതിയുടെ ഫോണിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായും പൊലീസ് പറയുന്നു.

