ജ്യൂസിൽ ലഹരി മരുന്നു കലർത്തി പീഡിപ്പിച്ചെന്ന പരാതിയിൽ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ വിട്ടയച്ചു. 22കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചയാണ് പന്തീരാങ്കാവ് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. എന്നാൽ ഇവർക്കെതിരേ യുവതി നൽകിയ പരാതിയെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകൾ പ്രാഥിമികാന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് യുവതി പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവത്തിലാണ് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസിന് പക്ഷെ പീഡനത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ ഒന്നും ലഭിച്ചില്ല.
സമൂഹ മാധ്യമങ്ങളിലൂടെയാണ് യുവതി പരാതിയിൽ പറയുന്ന യുവാക്കളെ പരിചയപ്പെടുന്നത്. തുടർന്ന് അടുപ്പം സ്ഥാപിച്ച യുവാവ് പരാതിക്കാരിയെ ഫ്ലാറ്റിൽ എത്തിച്ചു ജ്യൂസിൽ മയക്കുമരുന്നു കലർത്തി നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ഉടൻ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വെള്ളിയാഴ്ച തന്നെ യുവാക്കളെ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ യുവതിയടക്കം ലഹരി ഉപയോഗിക്കാറുണ്ടെന്നും കണ്ടെത്തി. പരാതിയിൽ പ്രതി സ്ഥാനത്തുള്ള യുവാക്കളെ ഇതിനു മുമ്പും പൊലീസ് ലഹരി കേസിൽ പിടികൂടിയിട്ടുണ്ട്. സുഹൃത്തുക്കളായ ഇവർ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് യുവതി പരാതി നൽകിയതാവാമെന്ന നിഗമനത്തിലാണ് പൊലീസ്.
English Summary: Harassment by mixing intoxicating drugs in juice: Police found no evidence
You may also like this video