Site icon Janayugom Online

ഗവ. പ്ലീഡര്‍ക്കെതിരെ സ്ത്രീധന പീഡന കേസ്

സ്ത്രീധന പീഡന പരാതിയിൽ ഹൈക്കോടതിയിലെ സ്പെഷ്യൽ ഗവ. പ്ലീഡർക്കും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തൂ. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകളിൽ ഹാജരാവുന്ന സ്പെഷ്യൽ ഗവ. പ്ലീഡർ എസ് അംബിക ദേവി, ഭർത്താവ് അഡ്വ. രാധാകൃഷ്ണ പിള്ള, മക്കളായ ജയകൃഷ്ണൻ, ജ്യോതി കൃഷ്ണൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.

അംബിക ദേവിയുടെ മൂത്തമകൻ ജയ് കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയുടെ പരാതിയിലാണ് കേസ്. ചവറ മുൻ എംഎൽഎ അന്തരിച്ച എന്‍ വിജയൻ പിള്ളയുടെ മകളാണ് ലക്ഷ്മി. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു പ്രതികൾ നാളുകളായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായി ചൂണ്ടികാട്ടിയുള്ള പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. വിവാഹസമയം നൽകിയ അഞ്ഞൂറ് പവൻ സ്വര്‍ണാഭരണങ്ങൾ പ്രതികൾ ധൂർത്തടിച്ചതായും മൂന്നു കോടിയോളം രൂപ ഇതിനോടകം സ്ത്രീധനമെന്ന പേരിൽ വാങ്ങിയെടുത്തതായും പരാതിയിൽ പറയുന്നു. 

Eng­lish Summary:harassment case against govt Pleader
You may also like this video

Exit mobile version