ബോളിവുഡ് ചിത്രം ധുരന്ധറിൽ അഭിനയിച്ച നടൻ നദീം ഖാൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റില്‍. വീട്ട് ജോലിക്കാരിയായ സ്ത്രീയാണ് വിവാഹ വാഗ്ദാനം നൽകി നദീം ഖാൻ തന്നെ 10 വർഷത്തോളം പീഡിപ്പിച്ചതായി പരാതി നൽകിയത്. ധുരന്ധർ ചിത്രത്തിൽ കള്ളനായ റഹ്മാന്റെ പാചകക്കാരനായ അഖ്ലാഖ് എന്ന കഥാപാത്രത്തെയാണ് ഖാൻ അവതരിപ്പിച്ചത്.
വ്യാഴാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മാൽവാനി പൊലീസ് പറഞ്ഞു. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. പരാതിക്കാരി 41 വയസുള്ള വീട്ടു ജോലിക്കാരിയാണ്. വിവിധ അഭിനേതാക്കളുടെ വീടുകളിൽ ജോലി ചെയ്തിരുന്ന ഇവർ വർഷങ്ങൾക്ക് മുമ്പ് നദീം ഖാനുമായി പരിചയത്തിലായത്. 2015‑ലാണ് ഖാനുമായി ബന്ധം ആരംഭിച്ചതെന്ന് യുവതി പറഞ്ഞു. കാലക്രമേണ ഇരുവരും അടുത്ത ബന്ധത്തിലായി.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയ പ്രതി അതിന്റെ അടിസ്ഥാനത്തിൽ തന്റെ വീട്ടിൽ വെച്ച് പലവട്ടം ശാരീരികബന്ധത്തിൽ ഏർപ്പെട്ടതെന്നും പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് പിന്നീട് വിവാഹം കഴിക്കാൻ ഖാൻ വിസമ്മതിച്ചതോടെയാണ് വെർസോവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്നും യുവതി പറയുന്നു.

