Site iconSite icon Janayugom Online

വിവാഹ വാഗ്ദാനം നൽകി പീഡനം; ആലുവയിൽ ഡോക്ടർ അറസ്റ്റിൽ

ആലുവയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ . ആലുവ എടത്തല സ്വദേശി ഹരികുമാറാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പ്രതിയായ ഡോക്ടര്‍ യുവതിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.

തുടർന്ന് ഇവ ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

eng­lish summary;Harassment for promis­ing mar­riage; Doc­tor arrest­ed in Aluva

you may also like this video;

YouTube video player
Exit mobile version