Site icon Janayugom Online

ഹരിദ്വാർ വിദ്വേഷപ്രസംഗം: സുപ്രീം കോടതി ഇന്ന് വാദം കേൾക്കും

ഹരിദ്വാറില്‍ നടന്ന ‘ധർമ സൻസദ്’ സമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുക. മുസ്‌ലിം വംശഹത്യാ ആഹ്വാനം ഉൾപ്പെടെ നടത്തിയുള്ളതായിരുന്നു. പട്ന ഹൈക്കോടതി മുൻ ജഡ്ജി അഞ്ജന പ്രകാശ് ആണ് പൊതുതാല്പര്യ ഹർജി സമർപ്പിച്ചത്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 

ENGLISH SUMMARY;Haridwar hate speech: Supreme Court to hear argu­ments today
You may also like this video

Exit mobile version