Site iconSite icon Janayugom Online

ഹരിദ്വാർ വിദ്വേഷപ്രസംഗത്തെ തള്ളിപ്പറയണം; ബിജെപി മുസ്‍ലിം വിഭാഗം

haridwar hate speechharidwar hate speech

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ തേടി മുസ്‍ലിം പുരോഹിതന്മാരുമായും പണ്ഡിതന്മാരുമായും ആർഎസ്എസ് നേതൃത്വം കൂടിക്കാഴ്ച നടത്തി. ഹരിദ്വാർ ധർമ്മ സൻസദിൽ നടത്തിയ വിദ്വേഷ പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അപലപിക്കണമെന്നും യുപിയിലെ അംറോഹ, മൊറാദാബാദ്, രാംപുർ ജില്ലകളില്‍ നിന്നുള്ള മുസ്‍ലിം രാഷ്ട്രീയ മഞ്ചിന്റെ പത്തംഗ സംഘം ആർഎസ്എസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.
എംആർഎം ദേശീയ കൺവീനർ എം ഡി അക്തർ, മദ്രസ സെൽ മേധാവി മസഹർ ഖാൻ, ഉത്തരാഖണ്ഡ് മദ്രസ ബോർഡ് ചെയർമാൻ ബിലാൽ ഉർ റഹ്‌മാൻ എന്നിവരാണ് ചർച്ചക്ക് നേതൃത്വം നൽകിയത്. ജുമാ മസ്ജിദ് മൗലാനമാർ, ഖാസിമാർ, ഡോക്ടർമാർ, അഭിഭാഷകർ, എന്‍ജിനീയർമാർ തുടങ്ങിയ സമുദായത്തിലെ ബുദ്ധിജീവികളുമായി തങ്ങൾ ചർച്ചകൾ നടത്തിയെന്ന് എംആർഎം ദേശീയ കൺവീനർ ആന്റ് മീഡിയ ഇൻചാർജ് ഷാഹിദ് സയിദ് പിടിഐയോട് പറഞ്ഞു.
ധർമ്മ സൻസദിൽ നടത്തിയ മുസ്‍ലിം വിരുദ്ധ പരാമർശങ്ങളിൽ സമുദായാംഗങ്ങൾ ആശങ്ക ഉന്നയിച്ചതായി അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ നേതാവ് യതി നരസിംഹാനന്ദ് ധർമ്മ സൻസദിൽ നടത്തിയ പ്രസ്താവനകൾ ഒരു പരിഷ്കൃത സമൂഹത്തിനും അനുയോജ്യമല്ല. ധർമ്മ സൻസദുമായി സർക്കാരിനോ സംഘത്തിനോ യാതൊരു ബന്ധവുമില്ലെന്നും അത്തരക്കാരെ പിന്തുണയ്ക്കുന്നില്ലെന്നും എംആർഎം ദേശീയ കൺവീനർ എം ഡി അക്തർ പറയുന്നു.

Eng­lish Sum­ma­ry: Harid­war must reject hate speech; BJP is a Mus­lim sect

You may like this video also

Exit mobile version