Site iconSite icon Janayugom Online

ഹരികുമാറിന്റെ ഹാര്‍മോണിയത്തിന് ആസ്വാദകരും ആവശ്യക്കാരുമേറെ

harihari

സംഗീതത്തിലെ അഭിഭാജ്യ ഘടകമായ ഹാർമോണിയം നിർമ്മിക്കുന്ന തിരക്കിൽ ആണ് കോന്നി മഠത്തിൽകാവ് കൊട്ടകുന്നിൽ കല്ലുവിളയിൽ വീട്ടിൽ ഹരികുമാർ. ഭാരതീയ സംഗീതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഹാർമോണിയം കേരളത്തിൽ തന്നെ നിർമ്മിക്കാൻ അറിയാവുന്നവർ വളരെ വിരളമാണ്. ഹരികുമാറിന്റെ അച്ഛൻ രാജപ്പൻ ആചാരി ഹാർമോണിയം നിർമ്മിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ആളായിരുന്നു എങ്കിലും അദ്ദേഹത്തിൽ നിന്നും ഹരികുമാറിന് ഇതിന്റെ നിർമ്മാണ വിദ്യ സ്വായത്തമാക്കുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത് പഠിക്കുകയും നിർമ്മിക്കുകയും വേണം എന്ന അതിയായ ആഗ്രഹം മൂലം ഹരികുമാർ കോട്ടയം സ്വദേശിയായ സംഗീത അദ്ധ്യാപകൻ ശിവരാമനെ സമീപിക്കുകയും അദേഹത്തിന്റെ കീഴിൽ നിർമ്മാണം അഭ്യസിക്കുകയുമായിരുന്നു. 

തുടര്‍ന്ന് സരിഗ ഹാർമോണിയം വർക്സ് എന്ന പേരിൽ നിര്‍മ്മാണവും ആരംഭിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് പോലും ഹരിയെ ആവശ്യക്കാർ സമീപക്കാറുണ്ടെന്നുള്ളത് ഈ സംരംഭത്തിന്റെ വിജയത്തെ കാണിക്കുന്നു. ഇരുപതിനായിരം രൂപ മുതലാണ് ഒരെണ്ണത്തിന് വില. വളരെ ക്ഷമയുള്ളവർക്ക് മാത്രമേ ഇതിന്റെ നിർമ്മാണം സാധ്യമാകു എന്നും അത്രത്തോളം ക്ഷമ ആവശ്യമായ കാര്യമാണ് ഇതിന്റെ നിർമാണം എന്നും ഹരികുമാർ പറയുന്നു. പ്രഗത്ഭരായ സംഗീത സംവിധായകർ പലരും പാട്ടിന്റെ ട്യൂൺ ചിട്ടപ്പെടുത്തുന്നത് ഈ സംഗീത ഉപകരണം ഉപയോഗിച്ചാണ്. എന്നാൽ ശ്രുതിപെട്ടിയുടെ വരവോടെ ഹാർമോണിയം വിസ്മരിക്കപ്പെടുന്നുമുണ്ട്. 

സിംഗിൾ റീഡ്, ഡബിൾ റീഡ്, ത്രിബിൾ റീഡ് എന്നിങ്ങനെ മൂന്ന് തരം ഹാർമോണിയം ആണ് നിലവിലുള്ളത്. തേക്കിൻ തടിയിൽ ആണ് ഹാർമോണിയം നിർമ്മിക്കുന്നത്. ഇതിന്റെ മറ്റ് ഭാഗങ്ങൾ കേരളത്തിൽ ലഭിക്കാത്തതിനാൽ പൂനെയിൽ നിന്നുമാണ് എത്തിക്കുന്നത്. 

Eng­lish Sum­ma­ry: Hariku­mar’s har­mo­ny has many admir­ers and demands

You may also like this video

Exit mobile version