കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് പതിനഞ്ചംഗ ടീമിന്റെ ക്യാപ്റ്റന്‍. ഷഫാലി വര്‍മ, സ്മൃതി മന്ദാന, യസ്തിക ഭാട്ടിയ, ദീപ്തി ശര്‍മ്മ, രാജേശ്വരി ഗെയ്ക്വാദ്, പൂജ വസ്ത്രാര്‍കര്‍, ജെമിമ റോഡ്രിഗസ് തുടങ്ങിയവര്‍ ടീമിലുണ്ട്. സിമ്രാന്‍ ബഹദൂര്‍, റിച്ച ഘോഷ്, പൂനം യാദവ് എന്നിവര്‍ക്ക് പകരം സ്നേഹ് റാണ, താനിയ ഭാട്ടിയ, ഹാര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ ടീമിലെത്തി.
ഗ്രൂപ്പ് എയില്‍ ഓസ്ട്രേലിയ, പാകിസ്ഥാന്‍, ബാര്‍ബഡോസ് എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കുക. ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ ബി ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലേക്ക് യോഗ്യതനേടും. ഇന്ത്യ ആദ്യമത്സരത്തില്‍ ജൂലൈ 29ന് ഓസ്ട്രേലിയയെ നേരിടും.
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, സബിനേനി മേഘന, തായി ഭാട്ടിയ, യഷ്ടിക ഭാട്ടിയ, ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്കവാദ്, പൂജ വസ്ത്രകര്‍, മേഘ്ന സിംഗ്, രേണുക സിംഗ്, ജമീമ റോഡ്രിഗസ്, രാധ യാദവ്, ഹര്‍ലീന്‍ ഡിയോള്‍, സ്നേഹ് റാണ.
English summary; harmanpreetkaur will lead the Indian women’s cricket team for the Commonwealth Games
You may also like this video;