Site iconSite icon Janayugom Online

അടിപിടിക്കേസില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

സി പി ഐ എം പ്രവർത്തകരും പുതുശ്ശേരി-കോവിൽ പാളയം സ്വദേശികളായ ലിജോ, സന്ദീപ് എന്നിവരെ മാരകമായി അടിച്ച് പരുക്കേൽപ്പിച്ച കേസ്സിൽ ബിജെപി പ്രവർത്തകരും പുതുശ്ശേരി — കോവിൽ പാളയം സ്വദേശികളുമായ സുജിത്ത് (29), സതീഷ് (32 ), പാണ്ഡ്യൻ (32), മോഹനൻ (34), ഗോകുൽദാസ് (30) എന്നിവർക്ക് പാലക്കാട് അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് (പ്രിൻസിപ്പല്‍) മിഥുൻ റോയ് 9 വർഷം 7 മാസം കഠിനതടവും 50, 000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 

2017 ഏപ്രില്‍ 23 വൈകുന്നേരം 06.15നായിരുന്നു കേസ്സിനാസ്പദമായ സംഭവം. ബിജെപി പ്രവർത്തകരായ പ്രതികൾ രാഷ്ട്രീയ വിരോധ മൂലം സിപിഎം പ്രവർത്തകരായ ലിജോ, സന്ദീപ് എന്നിവരെ കോവിൽ പാളയത്ത് വെച്ച് മാരകമായി അടിച്ച് പരുക്കേൽപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം. അന്നത്തെ കസബ സബ് ഇൻസ്പെക്ടർ ആയിരുന്ന റിൻസ് എം തോമസ്, അനിൽ കുമാർ എന്നിവരാണ് കേസ്സ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ പി മുരളീധരൻ ഹാജരായി. എട്ട് സാക്ഷികളെ വിസ്തരിച്ച് 21 രേഖകൾ പ്രോസിക്യൂഷൻ സമർപ്പിച്ചു. പ്രോസിക്യൂഷൻ നടപടികൾ എസ് ഐ അജീഷ് എസ് സിപിഒ അജീഷ് ബാബു എന്നിവർ ഏകോപിപ്പിച്ചു. 

Exit mobile version