Site iconSite icon Janayugom Online

കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേട് വെളിപ്പെടുത്തി ഉക്രെയ്നില്‍ നിന്ന് പത്തനംതിട്ട സ്വദേശിനി ഹര്‍ഷാനയുടെ ദുരന്തയാത്ര

harshanaharshana

ഇടത്തറ നിസാർ മനസിലിൽ രഹന നിസാർ ദമ്പത്തികളുടെ മകൾ മൂന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിനി യായ ഹർഷാന നിസാർ ആണ് നാട്ടിൽ എത്തിയത്. ഉക്രൈനിലെ കീവിൽ ബോഗേ മാലക്ക് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായ ഹർഷാന യുദ്ധ മുഖത്തെ ദുരന്തങ്ങളും ദുരിതങ്ങളും താണ്ടിയാണ് നാട്ടിൽ എത്തിയത്. മകളുടെ വരവും കാത്തിരുന്ന കുടുംബം ഏറെ സന്തോഷത്തിലാണ്. യുദ്ധം പൊട്ടി പുറപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോൾ രാത്രി 8.30ന് ആദ്യ അലാറം മുഴങ്ങിയതിന് ശേഷമാണ് കോളേജ് അധികൃതരുടെ നിർദേശത്തെ തുടർന്ന് ഹർഷാനയും സുഹൃത്തുക്കളും അടങ്ങുന്ന 200 ഓളം വരുന്ന കുട്ടികൾ ബങ്കറുകളിലേക്ക് മാറിയത്. പിന്നീട് നാല് ദിവസത്തോളം ഇവർ ബങ്കറുകളിൽ ഉള്ള ഭക്ഷണവുമായി കഴിച്ച് കൂട്ടുമ്പോൾ പുറത്തെ വെടിയൊച്ചകൾ കേട്ട് വളരെ ഭയാശങ്കയോടെ എന്ത് ചെയ്യണം എന്ന് അറിയാതെ കഴിയുകയായിരുന്നു. ഓരോ അലാറം മുഴങ്ങി അരമണിക്കൂർ കഴിയുമ്പോൾ വെടിയൊച്ചയുടെയും സ്ഫോടനത്തിന്റെയും ശബ്ദം കേൾക്കാമായിരുന്നു എന്നും ഹർഷാന പറയുന്നു.

പിന്നീട് സ്വന്തം തീരുമാന പ്രകാരം പത്ത് മണിക്കൂറോളം യാത്ര ചെയ്ത് ഉക്രൈയിൻ അതിർത്തിയായ റോമാനിയയിൽ എത്തി. അവിടെ അവിടെ ഉക്രൈയിൻ പട്ടാളം പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചതായി ഹർഷാന പറയുമ്പോഴും പിന്നീടുള്ള ദുരിതങ്ങൾ പറയുമ്പോൾ ഹർഷാനയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അതിർത്തിയിൽ നിന്നും ബസ് മാർഗം ഫോക്‌സാൽ റയിൽവെ സ്റ്റേഷനിൽ എത്തി എങ്കിലും അവിടെ വലിയ ദുരിതം ഇവർക്ക് നേരിടേണ്ടി വന്നു. വന്ന ’ ട്രെയ്നുകളിൽ ഒന്നും തന്നെ ഇന്ത്യക്കാരെ കയറ്റി വിടുവാൻ ഉക്രൈനികൾ സമ്മതിച്ചില്ല. വന്ന ട്രയിനുകളിൽ പ്രദേശത്തെ ആളുകളെ ആണ് കടത്തി വിട്ടത്. അഞ്ച് ട്രെയിനുകൾ കടന്നുപോയിട്ടും ഇവരെ കയറ്റിയില്ല. പിന്നീട് ആറാമത്തെ ട്രെയിനിലാണ് കയറിയത്. കയറിയ ട്രെയിനിൽ 6 മണിക്കൂർ നിന്ന് യാത്ര ചെയ്യണ്ടി വന്നു. പിന്നീട് റോമാനിയ ഡോമെസ്റ്റിക് ഫ്ലൈറ്റിൽ ഹർഷാന ഉൾപ്പെടുന്ന ഇരുന്നൂറ് അംഗ സംഘം ഡൽഹി വിമാനത്താവളത്തിൽ എത്തി വലിയ ദുരിതം നേരിട്ടു. വന്ന സംഘത്തിലെ 198 പേരും ജന്മ നാടുകളിലേക്ക് തിരികെ പോയപ്പോൾ ഇന്ത്യൻ എംബസിയുടെ പിടിപ്പുകേട് മൂലം ഹർഷാനയും മലപ്പുറം സ്വദേശിയായ മറ്റൊരു പെൺകുട്ടിയും മടക്കയാത്രയുടെ ലിസ്റ്റിൽ പേരില്ലാത്തത് മൂലം മണിക്കൂറുകളാണ് എയർപോർട്ടിൽ അകപ്പെട്ടത്.

ശനിയാഴ്ച രാത്രിയാണ് ഹർഷാന ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. ബോഡിങ് പാസ്സ് ലഭിക്കാത്തത് മൂലം നെടുമ്പാശേരിയിലേക്ക് വന്ന ഫ്ലൈറ്റിൽ ഒന്നും ഹർഷാനക്ക് കയറുവാൻ സാധിച്ചില്ല. ഇതോടെ യുദ്ധ മുഖത്ത് നിന്നും എത്തിയ മകളെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനതാവളത്തിൽ എത്തിയ ഹർഷാനയുടെ വീട്ടുകാർ പിന്നീട് മകളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മകളുടെ കരച്ചിൽ കേട്ടപ്പോൾ വിഷമത്തിലായി. പിന്നീട് വീട്ടുകാർ കൊല്ലം കളക്ടറുമായും ബന്ധപ്പെട്ട ശേഷമാണ് ഞായറാഴ്ച രാത്രിയോടെ ഏറെ പ്രയാസങ്ങൾക്കൊടുവിൽ നെടുമ്പാശേരിയിലേക്കുള്ള വിമാനം കയറി ഞായറാഴ്ച നാട്ടിലെത്തിയത്.

Exit mobile version