Site iconSite icon Janayugom Online

മാങ്കുളത്ത് നാളെ ഹർത്താൽ

മാങ്കുളത്ത് നാളെ ജനകീയ ഹർത്താൽ. മാങ്കുളം പഞ്ചായത്തിൽ കർഷക മലയോര സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിർമ്മാണ നിരോധനവുമായി ബന്ധപ്പെട്ടുള്ള പുതിയ ഉത്തരവ് പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹാർത്താൽ. മാങ്കുളത്തെ കോൺഗ്രസ് ഒഴികെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ജനകീയ മുന്നണി ഉണ്ടാക്കിയാണ് പ്രതിഷേധത്തിനിറങ്ങുന്നതെന്ന് നേതാക്കൾ അറിയിച്ചു. പ്രതിഷേധ കൂട്ടായ്മ മുൻ എം പി ജോയ്സ് ജോർജ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവൻ അദ്ധ്യക്ഷത വഹിയ്ക്കും. കെ എം ഷാജി,ടി കെ ഷാജി,എ പി സുനിൽ,ഫാ. മാത്യു കരോട്ട് കൊച്ചറയ്ക്കൽ എന്നിവര്‍ പങ്കെടുക്കും.

Eng­lish Sum­ma­ry: Har­tal tomor­row in Mankulam

You may also like this video

Exit mobile version