Site iconSite icon Janayugom Online

ഹരിയാന, ജമ്മു കശ്മീര്‍ ഫലം ഇന്ന്

ഹരിയാനയിലെയും ജമ്മു കശ്മീരിലേയും ജനവിധി ഇന്നറിയാം. കശ്മീരില്‍ 90 അംഗ നിയമസഭയിലേക്ക് മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 69.65 ശതമാനമായിരുന്നു പോളിങ്. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ഹരിയാനയില്‍ 67.90 ശതമാനമായിരുന്നു പോളിങ്. രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷമാകും ഇവിഎം മെഷീനുകൾ എണ്ണിത്തുടങ്ങുക. രാവിലെ 10 മണിയോടെ സംസ്ഥാനം ആര്‍ക്കൊപ്പമെന്നതിന്റെ ഏകദേശ ചിത്രം വ്യക്തമാകും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. 

ഇരു സംസ്ഥാനങ്ങളിലെയും എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായതിന്റ ആശ്വാസത്തിലാണ് കോൺഗ്രസ്. ഹരിയാനയിൽ കോൺഗ്രസും ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് — കോൺഗ്രസ്‌ സഖ്യവുംഅധികാരത്തിൽ വരുമെന്നുമാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. മുഖ്യമന്ത്രി നായബ് സിങ് സെയ്‌നി, മന്ത്രി അനില്‍ വിജ്, കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ, മുന്‍ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് തുടങ്ങിയവരാണ് ഹരിയാനയില്‍ മത്സരിച്ച പ്രമുഖര്‍. 

Exit mobile version