Site iconSite icon Janayugom Online

ലൈംഗികാരോപണം; ഹരിയാന കായിക മന്ത്രി രാജിവെച്ചു

ലൈംഗീകാരോപണത്തെ തുടര്‍ന്ന് ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു. ജൂനിയർ അത് ലറ്റിക്ക് പരീശീലക നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജി. ലൈം ഗികമായി പീ ഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ആരോപണം.വെള്ളിയാഴ്ച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചണ്ഡീഗഡ് പൊലീസ് ഇന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തതിന് പിന്നാലെ മന്ത്രി രാജിവെക്കുകയായിരുന്നു.

എന്നാൽ ആരോപണങ്ങൾ നിഷേധിച്ച സന്ദീപ് തന്റെ പ്രതിഛായ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.തനിക്കെതിരായി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിൽ ശക്തമായ അന്വേഷണം വേണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Haryana Sports Min­is­ter Quits
You may also like this video

Exit mobile version