Site iconSite icon Janayugom Online

ലീഡ് നില മാറി മറിഞ്ഞ് ഹരിയാന ; കോൺഗ്രസ് പിന്നിൽ

നിയമസഭ തെരഞ്ഞെടുന്റെ ഫലപ്രഖ്യാപനം പുരോഗമിക്കവേ ഹരിയാനയിൽ കോൺഗ്രസ് പിന്നിൽ . വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ കോൺഗ്രസ് വൻ മുന്നേറ്റം നടത്തിയെങ്കിൽ ഇപ്പോൾ ബിജെപി തിരിച്ചുകയറുകയാണ്. ബിജെപി 49 സീറ്റിലും കോൺഗ്രസ് 35 സീറ്റിലുമാണ് മുന്നിലുള്ളത്. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം 49 സീറ്റുകളിൽ മുന്നിലാണ്. ബി.ജെ.പി 27 ഇടത്തും പി.ഡി.പി അഞ്ചിടത്തുമാണ് മുന്നിലുള്ളത്. ഇരു സംസ്ഥാനങ്ങളിലും 90 സീറ്റുകളിലാണ് മത്സരം. ഹ​രി​യാ​ന​യി​ൽ കോ​ൺ​ഗ്ര​സും ജ​മ്മു-​ക​ശ്മീ​രി​ൽ തൂ​ക്കു​സ​ഭ​യു​മാ​ണ് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പ്ര​വ​ചിച്ചിട്ടുള്ളത്. ഹ​രി​യാ​ന​യി​ൽ ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​ന് ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 61 ശ​ത​മാ​ന​വും ജ​മ്മു-​ക​ശ്മീ​രി​ൽ സെ​പ്റ്റം​ബ​ർ 18, 28, ഒ​ക്ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളിൽ മൂ​ന്ന് ഘ​ട്ട​മാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 63 ശ​ത​മാ​ന​വും​ പോ​ളി​ങ്ങാ​ണ് രേഖപ്പെടുത്തിയത്.

 

Exit mobile version