Site iconSite icon Janayugom Online

സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റ് ; മലപ്പുറം സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസ്

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം വാഴക്കാട് സ്വദേശിയായ യുവാവിനെതിരെയാണ് വാഴക്കാട് പൊലീസ് കേസെടുത്തത്.

പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയെ വിമര്‍ശിച്ചും പാകിസ്ഥാനെ അനുകൂലിച്ചുകൊണ്ടുമായിരുന്നു സാമൂഹിക മാധ്യമത്തിൽ യുവാവ് കുറിപ്പിട്ടത്. അതേസമയം, അർദ്ധരാത്രി ഉറക്കത്തിനിടെ ടൈപ്പ് ചെയ്തപ്പോഴുണ്ടായ കൈയ്യബദ്ധമെന്നാണ് അദ്ദേഹം പൊലീസിന് നൽകിയ മൊഴി. രാവിലെ തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ ഉടൻ തന്നെ പിൻവലിച്ചെന്നും യുവാവ് വിശദീകരിച്ചു.

Exit mobile version