Site iconSite icon Janayugom Online

മാരാമണ്‍ കണ്‍വെന്‍ഷനെതിരായ വിദ്വേഷ പരാമര്‍ശം : ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ പരാതി

മാരാമണ്‍ കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട് നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലക്കെതിരെ പരാതി. വിദ്വേഷ പരാമർശം നടത്തിയ ശശികലയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാംജി ഇടമുറിയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

പമ്പ ഒരു നദിയല്ലേ, കല്ലിട്ടുകെട്ടി തിരിച്ചാണ് വേദി ഉണ്ടാക്കുന്നത്. അത് സ്വന്തം ഭൂമിയാണെന്ന തോന്നലും ചിലർക്ക് വന്നിട്ടുണ്ടെന്നായിരുന്നു131ാമത് മാരമൺ മാരമൺ കൺവെൻഷൻ വേദിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടുള്ള ശശികലയുടെ വിവാദ പരാമർശം. പരാമർശത്തിനെതിരെ ഡിവൈഎഫ്‌ഐയും രംഗത്ത് വന്നിരുന്നു.

Exit mobile version