Site iconSite icon Janayugom Online

ഹരിദ്വാര്‍ വിദ്വേഷപ്രസംഗം; കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുന്‍ സേനാമേധാവികള്‍

haridwar hate speechharidwar hate speech

ഹരിദ്വാറിൽ നടന്ന സമ്മേളനത്തിലെ വിവാദ പരാമർശത്തിനെതിരേ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും പൗരപ്രമുഖരുടെ കത്ത്.ഇന്ത്യൻ മുസ്‌ലിംകളെ വംശഹത്യ ചെയ്യണമെന്ന രീതിയിൽ ആഹ്വാനം ഉണ്ടായതു ഞെട്ടിക്കുന്നതാണെന്ന് അഞ്ച് മുൻ സായുധ സേനാ മേധാവികളും വിമുക്തഭടന്മാരും ഉദ്യോഗസ്ഥരും പൗരപ്രമുഖരും ഉൾപ്പെടെ നൂറിലധികം പേർ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അയച്ച കത്തിൽ പറ‍യുന്നു.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഡൽഹിയിലും അടുത്തിടെ നടന്ന വിവിധ പരിപാടികൾ ക്രൈസ്തവർ, ദലിതുകൾ, സിഖുകാർ തുടങ്ങിയ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതായി കത്തിൽ പറയുന്നു. ധര്‍മ്മ സന്‍സദ് എന്ന പേരില്‍ നടന്ന സമ്മേളനത്തില്‍ ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാനും ആവശ്യമെങ്കിൽ ആയുധമെടുക്കാനും ഹിന്ദുമതത്തെ സംരക്ഷിക്കാനെന്ന പേരിൽ ഇന്ത്യയിലെ മുസ്‌ലിംകളെ കൊല്ലാനും ആവർത്തിച്ചുള്ള ആഹ്വാനങ്ങളുണ്ടായിരുന്നുവെന്ന് കത്തിൽ പറയുന്നു.
ആവശ്യമെങ്കിൽ യുദ്ധം ചെയ്ത് ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കുമെന്ന് ധാരാളം ആളുകൾ ഡൽഹിയിൽ ഒത്തുകൂടി പരസ്യമായി പ്രതിജ്ഞയെടുത്ത സംഭവവും കത്തിൽ പരാമർശിക്കുന്നു. ഇതിനെതിരേ നടപടിയുണ്ടായില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും വ്യാപകമായി സംഘടിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ഇത് ആഭ്യന്തര സുരക്ഷയ്ക്കു് വെല്ലുവിളിയാണെന്നും രാജ്യത്തിന്റെ സാമൂഹിക ഘടനയെ കീറിമുറിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

അക്രമത്തിലേക്കുള്ള ആഹ്വാനങ്ങൾക്കെതിരേ സ്വമേധയാ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്കു കത്തെഴുതിയിരുന്നു.
Eng­lish sum­ma­ry: Hate speech in Harid­war, promi­nent per­son­al­i­ties writes let­ter to PM seek­ing action 

you may also like this video;

Exit mobile version