സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി) അംഗവും എംഎൽഎയുമായ അബ്ബാസ് അൻസാരിക്ക് തടവ് ശിക്ഷ വിധിച്ച് ഉത്തർപ്രദേശ് പ്രത്യേക കോടതി. രണ്ട് വർഷമാണ് ശിക്ഷ അനുഭവിക്കേണ്ടത്. വിധിയെ തുടർന്ന് അൻസാരിയെ നിയമസഭയിൽ നിന്ന് അയോഗ്യനാക്കി. 2022 മാർച്ച് 3 ന് പഹാർപൂർ മൈതാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനാണ് അൻസാരിക്കെതിരെ കേസെടുത്തത്. മൂന്ന് വർഷത്തിന് ശേഷമാണ് കേസ്പരിഗണിക്കുന്നത്.
വിദ്വേഷ പ്രസംഗം: എംഎൽഎ അബ്ബാസ് അൻസാരിക്ക് രണ്ട് വർഷം തടവ്

