Site iconSite icon Janayugom Online

വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ഉടൻ

അനന്തപുരി വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി. ജാമ്യവ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. പി സി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍  ഹാജരായി.  പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാൻ ഫോര്‍ട്ട് എസിപിക്ക് നിര്‍ദ്ദേശം ലഭിച്ചു.

തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗമാണ് വിവാദമായത്. പി സി ജോര്‍ജിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പാലാരിവട്ടം സ്റ്റേഷനില്‍ പിഡിപി പ്രവര്‍ത്തകരുടെ വൻ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത ജോർജ്ജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. പി സി ജോർജ്ജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും കൊച്ചിയിൽ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജ് ഇന്ന് പൊലീസിന് മുമ്പാകെ ഹാജരാകാനിരിക്കെയാണ് കോടതിയുടെ വിധി. പാലാരിവട്ടം പൊലീസ് നോട്ടീസ് നൽകിയ പശ്ചാതലത്തിലാണ് ഹാജരാകാൻ തീരുമാനിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നു.

Eng­lish summary;Hate speech; PC George’s bail cancelled

You may also like this video;

Exit mobile version