Site iconSite icon Janayugom Online

വിദ്വേഷ വീഡിയോ: ബിജെപി സമൂഹമാധ്യമ കണ്‍വീനറെ പൊലീസ് അറസ്റ്റ് ചെയ്തു

bjpbjp

വിദ്വേഷ വീഡിയോയുമായി ബന്ധപ്പെട്ട് കര്‍ണാടക ബിജെപി സമൂഹമാധ്യമ കണ്‍വീനര്‍ പ്രശാന്ത് മക്നൂരിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒബിസി, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ചെലവില്‍ മുസ്ലീങ്ങള്‍ക്ക് അമിതമായി ധനസഹായം നല്‍കന്നെന്ന് കര്‍ണാടക ബിജെപിയുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി. 

ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ, ബിജെപി ഐടി സെല്‍ മേധാവി അമിതാമാളവ്യ,കര്‍ണാടക ഐടിസെല്‍മേധാവി വജയേന്ദ്ര എന്നിവര്‍ക്കാണ് പൊലീസ് നോട്ടീസ് അയച്ചിരുന്നു. കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയുടെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ആനിമേറ്റഡ്‌ ചിത്രങ്ങളാണ്‌ വിവാദ വീഡിയോയിലുള്ളത്‌. വീഡിയോ അടിയന്തരമായി നീക്കംചെയ്യാൻ സമൂഹമാധ്യമമായ എക്സിന് തെരഞ്ഞെടുപ്പ്‌ കമീഷൻ നിർദേശം നൽകിയിരുന്നു.

Eng­lish Summary:
Hate video: BJP social media con­ven­er arrest­ed by police

You may also like this video:

Exit mobile version