പീ ഡനത്തിനിരയായി ഗര്‍ഭിണിയായ മാനസിക വെല്ലുവിളി നേരിടുന്ന 17‑കാരിയുടെ ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി ജി അരുണിന്റേതാണ് ഉത്തരവ്. അയല്‍വാസിയാണ് പെണ്‍കുട്ടിയെ പീ ഡനത്തിനിരയാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാകുകയായിരുന്നു. എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടിക്കോ മാതാവിനോ അറിയില്ലായിരുന്നു. 24 ആഴ്ച പിന്നിട്ട ശേഷമാണ് പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഗര്‍ഭം തുടരുന്നത് പെണ്‍കുട്ടിയുടെ മാനസികനിലയെ അടക്കം ബാധിക്കുമെന്നായിരുന്നു കണ്ണൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് ഗര്‍ഭസ്ഥശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ കോടതി അനുമതി നല്‍കിയത്. കുട്ടിക്ക് ജീവനുണ്ടെങ്കില്‍ ആവശ്യമായ എല്ലാ പരിചരണവും നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ ബലാ ത്സംഗം ചെയ്തതിന് അയല്‍വാസിയുടെപേരില്‍ കേസടുത്തിട്ടുണ്ട്.
English Summary: Permission to remove the unborn child of a mentally challenged girl
You may also like this video