March 31, 2023 Friday

Related news

March 29, 2023
February 22, 2023
February 18, 2023
February 11, 2023
February 10, 2023
January 30, 2023
January 29, 2023
December 26, 2022
December 22, 2022
December 22, 2022

അയല്‍വാസി പീ ഡിപ്പിച്ചു; മാനസിക വെല്ലുവിളി നേരിടുന്ന 17‑കാരിയുടെ ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കാന്‍ അനുമതി

Janayugom Webdesk
കൊച്ചി
December 15, 2022 9:11 am

പീ ഡനത്തിനിരയായി ഗര്‍ഭിണിയായ മാനസിക വെല്ലുവിളി നേരിടുന്ന 17‑കാരിയുടെ ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി ജി അരുണിന്റേതാണ് ഉത്തരവ്. അയല്‍വാസിയാണ് പെണ്‍കുട്ടിയെ പീ ഡനത്തിനിരയാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാകുകയായിരുന്നു. എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടിക്കോ മാതാവിനോ അറിയില്ലായിരുന്നു. 24 ആഴ്ച പിന്നിട്ട ശേഷമാണ് പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഗര്‍ഭം തുടരുന്നത് പെണ്‍കുട്ടിയുടെ മാനസികനിലയെ അടക്കം ബാധിക്കുമെന്നായിരുന്നു കണ്ണൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് ഗര്‍ഭസ്ഥശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ കോടതി അനുമതി നല്‍കിയത്. കുട്ടിക്ക് ജീവനുണ്ടെങ്കില്‍ ആവശ്യമായ എല്ലാ പരിചരണവും നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ ബലാ ത്സംഗം ചെയ്തതിന് അയല്‍വാസിയുടെപേരില്‍ കേസടുത്തിട്ടുണ്ട്.

Eng­lish Sum­ma­ry: Per­mis­sion to remove the unborn child of a men­tal­ly chal­lenged girl
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.