പുണ്യനദിയെ മലിനമാക്കുന്നതിനാൽ ഗംഗാനദിക്ക് സമീപം അറവുശാലകൾ അനുവദിക്കരുതെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. നദിയുടെ 500 മീറ്റർ ചുറ്റളവിൽ ഇറച്ചിക്കടകൾ നിരോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹിന്ദുക്കൾ പവിത്രമായി കണക്കാക്കുന്ന ഗംഗയ്ക്ക് സമീപം ഇറച്ചി വിൽപ്പന നിരോധിച്ച ഉത്തരകാശി ജില്ലാ പഞ്ചായത്തിന്റെ തീരുമാനം ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവച്ചു.
2016 ഫെബ്രുവരി 27ന് ഗംഗയുടെ തീരത്ത് നിന്ന് 105 മീറ്റർ അകലെയുള്ള ഖുറേഷിയുടെ ഇറച്ചിക്കട ഏഴ് ദിവസത്തിനകം മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. എന്നാല്‍ 2006 മുതൽ ജില്ലാ പഞ്ചായത്തിൽ നിന്ന് ലൈസൻസ് നേടിയാണ് വാടകക്കെട്ടിടത്തിൽ ഇറച്ചിക്കട നടത്തുന്നതെന്ന് ഖുറേഷി കോടതിയിൽ പറഞ്ഞു. അതിനുശേഷം, 2012‑ൽ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് (എഫ്എസ്എസ്) പ്രകാരം നിയുക്ത അതോറിറ്റിയിൽ നിന്ന് തനിക്ക് ലൈസൻസും ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജില്ലാ മജിസ്ട്രേറ്റ് വിസമ്മതിച്ചതിൽ തെറ്റില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇത്തരം നിയമങ്ങൾ രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അധികാരമുണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെ ഖുറേഷിയുടെ ഹർജി തള്ളുകയായിരുന്നു.
English summary;HC Rules Ban on Meat Shops Within 500m of Ganga is Constitutional
You may also like this video;