17 May 2024, Friday

Related news

May 9, 2024
May 4, 2024
January 29, 2024
January 11, 2024
January 2, 2024
September 26, 2023
August 8, 2023
July 23, 2023
June 24, 2023
June 20, 2023

ഗംഗാ നദിയയ്ക്ക് സമീപം കശാപ്പ് ശാലകൾ പാടില്ല; ഉത്തരാഖണ്ഡ് ഹൈക്കോടതി

Janayugom Webdesk
ഉത്തരാഖണ്ഡ്
August 3, 2022 12:38 pm

പുണ്യനദിയെ മലിനമാക്കുന്നതിനാൽ ഗംഗാനദിക്ക് സമീപം അറവുശാലകൾ അനുവദിക്കരുതെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. നദിയുടെ 500 മീറ്റർ ചുറ്റളവിൽ ഇറച്ചിക്കടകൾ നിരോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹിന്ദുക്കൾ പവിത്രമായി കണക്കാക്കുന്ന ഗംഗയ്ക്ക് സമീപം ഇറച്ചി വിൽപ്പന നിരോധിച്ച ഉത്തരകാശി ജില്ലാ പഞ്ചായത്തിന്റെ തീരുമാനം ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവച്ചു.

2016 ഫെബ്രുവരി 27ന് ഗംഗയുടെ തീരത്ത് നിന്ന് 105 മീറ്റർ അകലെയുള്ള ഖുറേഷിയുടെ ഇറച്ചിക്കട ഏഴ് ദിവസത്തിനകം മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. എന്നാല്‍ 2006 മുതൽ ജില്ലാ പഞ്ചായത്തിൽ നിന്ന് ലൈസൻസ് നേടിയാണ് വാടകക്കെട്ടിടത്തിൽ ഇറച്ചിക്കട നടത്തുന്നതെന്ന് ഖുറേഷി കോടതിയിൽ പറഞ്ഞു. അതിനുശേഷം, 2012‑ൽ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് (എഫ്എസ്എസ്) പ്രകാരം നിയുക്ത അതോറിറ്റിയിൽ നിന്ന് തനിക്ക് ലൈസൻസും ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജില്ലാ മജിസ്ട്രേറ്റ് വിസമ്മതിച്ചതിൽ തെറ്റില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇത്തരം നിയമങ്ങൾ രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അധികാരമുണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെ ഖുറേഷിയുടെ ഹർജി തള്ളുകയായിരുന്നു.

Eng­lish summary;HC Rules Ban on Meat Shops With­in 500m of Gan­ga is Constitutional

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.