Site iconSite icon Janayugom Online

മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ ‘സിഎം വിത്ത് മീ’യിൽ വിളിച്ച് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ

പരാതികളും വിവിധ വിഷയങ്ങളിലുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും മുഖ്യമന്ത്രിയുമായി നേരിട്ടു പങ്കുവയ്ക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കുന്ന ‘സിഎം വിത്ത് മീ’ പദ്ധതിയിലേക്ക് വിളിച്ചു സ്‌ത്രീകളോട്‌ അശ്ശീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. വെൺമണി സ്വദേശിയായ അർജുൻ ആണ് അറസ്റ്റിലായത്. മ്യൂസിയം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. വനിതാ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

ടോൾഫ്രീ നമ്പറിലേക്ക് അർജുൻ നിരന്തരമായി വിളിക്കുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഇതിന്റെ ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. ഉദ്യോ​ഗസ്ഥർ ഫോൺകോളിന് മറുപടി നൽകുകയും പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണോ ആ വകുപ്പിലേക്ക് കൈമാറുകയും ചെയ്യുന്നതാണ് ‘സിഎം വിത്ത് മീ’ പരിപാടി. 

Exit mobile version