Site iconSite icon Janayugom Online

ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒട്ടേറെ കാര്യങ്ങൾ ചെയ്‌തു; താന്‍ നൊബേലിന് അര്‍ഹനെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്‌തുവെന്നും താന്‍ നൊബേലിന് അര്‍ഹനെന്നും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ അധികാരത്തിലിരുന്ന കാലത്ത് കേന്ദ്ര സർക്കാർ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. എങ്കിലും നന്നായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ എത്തിയതോടെ സ്ഥിതിഗതികള്‍ വഷളായി. ഇന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് എഎപിയുടെ പ്രാധാന്യം മനസിലാകുന്നുണ്ട്.

Exit mobile version