Site iconSite icon Janayugom Online

കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞു; പൊലീസുകാരെ ഹെൽമെറ്റുകൊണ്ട് ആക്രമിച്ച പത്തൊൻപതുകാരൻ പിടിയിൽ

കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ പിന്തുടർന്ന് ഹെൽമെറ്റ് ഹെൽമെറ്റുകൊണ്ട് ആക്രമിച്ച പത്തൊൻപതുകാരൻ അറസ്റ്റില്‍. കുളത്തൂർ മൺവിള സ്വദേശി റയാൻ ബ്രൂണോയാണ്(19) പിടിയിലായത്. കഴക്കൂട്ടം തൃപ്പാദപുരത്ത് ആണ് സംഭവം. സിപിഒമാരായ രജീഷ്, വിഷ്ണു എന്നിവരെയാണ് മർദിച്ചത്. പൊതു സ്ഥലത്ത് പുകവലിച്ചത് കണ്ട് പൊലീസ് വാഹനം നിറുത്തി സിഗരറ്റ് തട്ടികളഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ശാരീരികമായി ആക്രമിച്ചതിനും ബ്രൂണോയ്ക്കെതിരെ പൊലീസ് കേസെടുത്തു.

Exit mobile version