യുവ നേതാവ് പല പെൺകുട്ടികളെയും സമീപിച്ചിരുന്നുവെന്നും പലരും അനുഭവങ്ങൾ തുറന്നു പറഞ്ഞുവെന്നും നടി റിനി ആൻ ജോർജ്.
എന്ത് ചെയ്താലും ഒന്നും സംഭവിക്കില്ലെന്ന മനോഭാവമാണ് ഇയാളുടേത്. ഇയാൾ വലിയ ക്രിമിനലാണെന്നും ഒന്നും ചെയ്യാൻ പറ്റില്ലെന്നും ഒരു പെൺകുട്ടി പറഞ്ഞു. വീട്ടിലെ സാഹചര്യമൊക്കെ കാരണമാണ് പലരും തുറന്നുപറച്ചിൽ നടത്താത്തത്. തുറന്നുപറയാനായതിൽ അഭിമാനമുണ്ട്. ഇത് തന്റെ മാത്രം വിഷയമല്ല. ഈ ക്രിമിനലിനെ മുന്നോട്ടു കൊണ്ടുവരണമെന്നും റിനി പറഞ്ഞു. യുവ നേതാവിനെതിരെ ആരോപണം ഉന്നയിച്ച ശേഷം അയാളുടെ ഭാഗത്തു നിന്നും സൈബർ ആക്രമണം ഉണ്ടാകുന്നുണ്ട്. തന്റെ ഭാഗത്താണ് ശരി. സൈബർ ആക്രമണം കാരണം പിന്മാറില്ല. സത്യം കാലം തെളിയിക്കുമെന്നും റിനി ആൻ ജോർജ് പറഞ്ഞു.
ഇയാൾ പല പെൺകുട്ടികളെയും സമീപിച്ചിരുന്നു; സൈബർ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്നും നടി റിനി ആൻ ജോർജ്

