ഉത്തർപ്രദേശിനെ ‘ഉത്തംപ്രദേശ്’ ആയി അവതരിപ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. കേന്ദ്രസര്‍ക്കാരിനു കീഴിലെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യുപിയില്‍ കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യം ഗുരുതരമായ സ്ഥിതിയിലാണ്. കുട്ടികളിലും സ്ത്രീകളിലും പോഷകാഹാരക്കുറവും വിളര്‍ച്ചയും കൂടിയ തോതിലാണെന്ന് സര്‍വേ പറയുന്നു. സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണം 2015–16‑ൽ ആറ് ശതമാനം ആയിരുന്നത് 2020–21‑ൽ 7.3 ശതമാനമായി ഉയർന്നിരുന്നു. അതോടൊപ്പം 6–59 മാസം പ്രായമുള്ള കുട്ടികളില്‍ വിളർച്ചയുള്ളവരുടെ ശതമാനം 63 ശതമാനത്തിൽ നിന്ന് 66 ശതമാനമായി വർധിച്ചു. പോഷകാഹാരക്കുറവുള്ള 1.86 ലക്ഷം കുട്ടികളാണ് യുപിയിൽ ഉള്ളതെന്ന് സര്‍വേ പറയുന്നു. 15–19 വയസ് പ്രായത്തിലുള്ള വിളർച്ചയുള്ള സ്ത്രീകളുടെ ശതമാനത്തിലും വർധനവ് രേഖപ്പെടുത്തി. ഇന്ത്യന്‍ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രധാനപ്പെട്ട ആരോഗ്യ സൂചകങ്ങളിൽ പലതിലും യുപി പിന്നാക്കാവസ്ഥയില്‍ തുടരുന്നു.
യുപിയിൽ 1000–50 ആണ് നവജാതശിശു മരണനിരക്ക്. ദേശീയ ശരാശരി 35 ഉം. 1000 കുട്ടികളില്‍ 60 പേര്‍ അഞ്ച് വയസിന് താഴെ മരിക്കുന്നു. ദേശീയതലത്തില്‍ ഇത് 42 ആണ്. പോഷകാഹാരക്കുറവിന്റെ സൂചകങ്ങളും യുപിയില്‍ ആശങ്കാജനകമാണ്. അഞ്ച് വയസ്സിന് താഴെയുള്ള ഓരോ അഞ്ച് കുട്ടികളില്‍ രണ്ട് പേര്‍ വളർച്ച മുരടിച്ചവരാണ്.
2020 ലെ ലോക്ഡൗൺ കാലഘട്ടത്തില്‍ ബിഹാറിനും ഝാർഖണ്ഡിനും ഒപ്പം യുപിയിലും ആരോഗ്യ സേവനങ്ങളില്‍ ഗുരുതരമായ വീഴ്ച ഉണ്ടായി. ഗർഭിണികളുടെ രജിസ്ട്രേഷനും കുട്ടികൾക്കുള്ള ബിസിജി വാക്സിനേഷനും ഉൾപ്പെടുന്ന സംയോജിത സൂചികയിൽ 70 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ENGLISH SUMMARY;he health of children and women in UP is critical
YOU MAY ALSO LIKE THIS VIDEO;