ഭാര്യയെയും അഞ്ചു വയസ്സുകാരനായ മകനെയും യുവാവ് തലയ്ക്കടിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. ജാർഖണ്ഡിലെ സരായികേല സ്വദേശിയായ ശുക്രം മുണ്ഡയാണ് ഭാര്യയായ പാര്‍വതി ദേവിയെയും മകന്‍ ഗണേഷ് മുണ്ഡയെയും കൊലപ്പെടുത്തിയത്. ഇരുമ്പുകൊണ്ടുള്ള പാത്രം ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഭാര്യയുടെയും മകന്റെയും കഴുത്ത് അറക്കുകയായിരുന്നു.
ഭാര്യയുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്. മദ്യപാനിയായ ശുക്രം മുണ്ഡയും പാർവതി ദേവിയും തമ്മില്‍ തർക്കം പതിവായിരുന്നു. പാര്‍വതിയുടെയും മകന്‍ ഗണേഷിന്റെയും നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ചോരയില്‍ കിടക്കുന്ന ഇരുവരുടെയും മൃതദേഹമാണ് കണ്ടത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശുക്രം മുണ്ഡയെ അധികം വെെകാതെ പൊലീസ് അറസ്റ്റ് ചെയ്തു.