Site iconSite icon Janayugom Online

മകളെ വിവാഹ വാഗ്‌ദാനം നൽകി പറ്റിച്ചു; രാഹുൽ മാങ്കൂട്ടത്തിനെതിരായ നീക്കങ്ങൾക്ക് പിന്നിൽ കോൺഗ്രസ് നേതാവായ മുൻ എംപിയും

രാഹുൽ മാങ്കൂട്ടത്തിന്റെ രാജിക്കായി പ്രതിപക്ഷ നേതാവ് മുറവിളി കൂട്ടുമ്പോൾ പിന്തുണയുമായി കോൺഗ്രസ് നേതാവായ മുൻ എംപിയും. ഈ നേതാവിന്റെ മകളെ വിവാഹം കഴിക്കാമെന്ന് രാഹുൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ കുറച്ചു നാൾ കഴിഞ്ഞപ്പോൾ രാഹുൽ ഈ ബന്ധത്തിൽ നിന്നും പിൻമാറി. പെൺകുട്ടി പിന്നാക്ക വിഭാഗമായതിനാൽ തന്റെ വീട്ടുകാർ ബന്ധം അംഗീകരിക്കില്ലെന്നായിരുന്നു രാഹുലിന്റെ ന്യായം. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പെൺകുട്ടി എഐസിസി നേതൃത്വത്തിന് നേരത്തെ പരാതി കൊടുത്തിരുന്നു.

 

രാഹുലിന്റെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി വിഷയത്തിൽ എഐസിസി നേതൃത്വം വലിയ താൽപര്യം കാണിക്കാത്തതിനെ തുടർന്ന് മകളുടെ ദുരവസ്ഥ മുൻ എംപിയായ നേതാവും നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ഈ നേതാവ് കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഈ വിഷയം കൂടി പിടിവള്ളിയാക്കിയാണ് വി ഡി സതീശൻ രാഹുലിനെതിരായ നിലപാട് കടുപ്പിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും രാഹുൽ രാജി വെക്കണമെന്ന അഭിപ്രായം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. നിലവിൽ കോൺഗ്രസ് നേതാക്കളിൽ ഷാഫി പറമ്പൻ എം പി മാത്രമാണ് രാഹുലിനെ പരസ്യമായി പിന്തുണച്ചത്.

Exit mobile version