അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച സംഭത്തില്‍ ഭര്‍ത്താവിനെ അറസ്റ്റില്‍. വെള്ളറട ആനപ്പാറ സ്വദേശി വിജയയെ (48) ആണ് ഭർത്താവ് ബാബു ജോൺ (52) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കുന്നത്തുകാൽ മാണിനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു വിജയ. ഇരുവരും വർഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു . രാത്രി വീട്ടിലെത്തിയ ബാബു, വിജയയുമായി തർക്കത്തിലാവുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൈകളിലും താടിയിലും പരിക്കേറ്റ വിജയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ ബാബുവിനെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി.
പിരിഞ്ഞ് കഴിഞ്ഞിരുന്ന ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
