Site iconSite icon Janayugom Online

താൻ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗം; വെടിവെച്ചു കൊന്നാലും നിലപാട് മാറില്ലെന്നും നിലമ്പൂർ ആയിഷ

താൻ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും വെടിവെച്ചു കൊന്നാലും നിലപാട് മാറില്ലെന്നും നിലമ്പൂർ ആയിഷ. യുഡിഎഫിന്റെ സൈബർ അക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. വിമർശിക്കുന്നവരുടെ സംസ്കാരമല്ല തന്റേത്. ഇതിനു മുൻപും ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്. അമ്മയാര് മക്കളാര് എന്ന് തിരിച്ചറിയാത്തവരാണ് ഇത്തരം ഭാഷകൾ ഉപയോഗിക്കുന്നതെന്നും അവർ വിമർശിച്ചു.

എൽ ഡി എഫ് സ്ഥാനാര്‍ത്ഥിയായി നിലമ്പൂരിലെത്തിയ സ്വരാജ്, നിലമ്പൂർ ആയിഷയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. അന്ന് ഉച്ചയോടെ ആശുപത്രിവിട്ട അവര്‍ വീട്ടിലെത്തി വിശ്രമിക്കുകയും പിന്നീട് വീടിനടുത്തുള്ള വല്ലപ്പുഴ സ്വീകരണ കേന്ദ്രത്തിലെത്തുകയും സ്വരാജിനെ ആശീർവദിക്കുകയും ചെയ്തിരുന്നു.

Exit mobile version